Divya Unni To Act Again <br /> <br />ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ദിവ്യ ഉണ്ണി. നർത്തകിയായിരുന്ന ദിവ്യ ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിനയൻ സംവിധാനം ചെയ്ത് ദിലീപ് നായകനായെത്തിയ കല്യാണ സൌഗന്ധികത്തിലൂടെയായിരുന്നു ദിവ്യ നായികയായി എത്തുന്നത്. പിന്നീട് ഒട്ടേറെ മലയാളചിത്രങ്ങളില്‍ ദിവ്യ ഉണ്ണി അഭിനയിച്ചു. പിന്നീട് ഡോ. സൂധീറുമായുള്ള വിവാഹശേഷം ദിവ്യ അമേരിക്കയിലേക്ക് പറന്നു. നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ദിവ്യ പിന്നീടൊരു അഭിമുഖത്തില്‍ പറയുകയുണ്ടായി. എന്നാല്‍ അടുത്തിടെ ഇരുവരും വിവാഹമോചിതരായി. വിവാഹ മോചനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. നൃത്തപരിപാടികളിലും സജീവമാണ്. ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങി മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു. പലരെയും വീണ്ടും കാണാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടമുണ്ടായിരുന്നുവെന്ന് താരം പറയുന്നു.അമേരിക്കയില്‍ പോയപ്പോള്‍ സിനിമ ഒഴിവാക്കിയതല്ല. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. നൃത്തത്തോടൊപ്പം തന്നെ സിനിമയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. <br />